ശംഖൊലി 2K19 ഉദ്‌ഘാടനം ( HKMCE Umayanalloor : College Union Inauguration)
വളരെയേറെ
സന്തോഷം അനുഭവിച്ച ഒരു
ദിവസമായിരുന്നു ഇത്.
ഞങ്ങളുടെ HKM
College of Education, Umayanalloor, Kollam യൂണിയൻ
കമ്മിറ്റിയായ "ശംഖൊലി
2K19" ന്റെ
ഔദ്യോഗിക ഉദ്‌ഘാടനം ഇന്ന്
(Dec 12, 2019) രാവിലെ
11 മണിക്ക്
കോളേജ് ഓഡിറ്റോറിയത്തിൽ
വെച്ച് പ്രിയകവിയത്രി
വിജയരാജമല്ലിക, ആർട്സ്
ക്ലബ്ബ് ഉദ്‌ഘാടനം നർത്തകി
ആതിര ജി. സുന്ദരൻ,
സ്പോർട്സ്
ക്ലബ് ഉദ്‌ഘാടനം ദേശീയ ബോക്സിങ്
താരം ജെ.എസ്.
ആകാശ് എന്നിവർ
നിർവഹിച്ചു. കല,
സാഹിത്യം,
കായികം എന്നീ
രംഗങ്ങളിൽ പ്രശോഭിക്കുന്നവരാണ്
ഇവർ മൂന്നുപേരും. ക്ഷണം
സ്വീകരിച്ചെത്തിയതിനും
ചടങ്ങു് സാന്നിധ്യത്താൽ
ധന്യമാക്കിയതിനും കോളേജ്
യൂണിയൻ കമ്മിറ്റി അംഗം എന്ന
നിലയിൽ ഞാൻ ഒരിക്കൽ കൂടി നന്ദി
അറിയിക്കുന്നു.
മലയാളത്തിലെ
ആദ്യ ട്രാൻസ്‍ജിൻഡർ കവയത്രി
എന്ന നിലയിൽ ബഹുമാനിക്കപ്പെട്ടുന്ന
വ്യക്തിത്വമാണ് ശ്രീമതി.
വിജയരാജമല്ലിക
എന്ന നമ്മുടെ മല്ലിക ചേച്ചി.
തൃശൂർ സ്വദേശിനിയായ
മല്ലികച്ചേച്ചി നിലവിൽ തൃശൂർ
സിറ്റി വനിതാ പോലീസ് സ്റ്റേഷനിൽ
നിയമോപദേശക സഹായിയായി
സേവനമനുഷ്‌ഠിക്കുന്നു.
കവയത്രി,
അദ്ധ്യാപിക,
സാമൂഹ്യപ്രവർത്തക
തുടങ്ങിയവയാണ് പ്രവർത്തന
മേഖലകൾ. സെന്റ്
തോമസ് കോളേജിൽ നിന്നും രണ്ടാം
റാങ്കോടെ ബിരുദവും രാജഗിരി
കോളേജിൽ നിന്ന് MSW യോഗ്യതയും
സ്വന്തമാക്കി. ഹിന്ദിയിലാണ്
ആദ്യമായ് കവിതകളെഴുതി
തുടങ്ങുന്നത്. ആദ്യ
കവിത സമാഹാരം "ദൈവത്തിന്റെ
മകൾ " 2019 ലെ
യുവകലാസാഹിതിയുടെ വയലാർ കവിത
പുരസ്‌കാരത്തിന് അർഹമായിരുന്നു.
കേരളത്തിലെ
എം.ജി.
സർവകലാശാല,
കാലടി സംസ്‌കൃത
സർവകലാശാല, അതുപോലെ
തമിഴ്നാടിലെ മദ്രാസ് സർവകലാശാലയും
മല്ലികച്ചേച്ചിയുടെ കവിതകൾ
എം.എ.
മലയാളം
പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരുന്നു.
മറ്റൊരു
സന്തോഷമെന്തെന്നു വെച്ചാൽ
നാമെല്ലാം ഏറെ കാത്തിരുന്ന
മല്ലിക ചേച്ചിയുടെ ആത്മകഥയായ
"മല്ലികാവസന്തം"
ഡിസംബർ 19
(2019) നു പ്രകാശനം
ചെയ്യപ്പെടുകയാണ്.
മല്ലിക ചേച്ചിയെ
നേരിൽ കാണാനായി വളരെക്കാലമായി
ഞാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
നേരിട്ട്
കാണാൻ ഇന്ന് ഭാഗ്യമുണ്ടായി.
ഹൃദയം നിറഞ്ഞ
സന്തോഷം! അറിവും
അനുഭവസമ്പത്തും ദിശാബോധവും
ഉറച്ച തീരുമാനങ്ങളുമുള്ളയാണ്
മല്ലിചേച്ചി. ഞങ്ങളെ
പ്രചോദിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്തു.
നർത്തകി,
നൃത്താധ്യാപിക,
വിധികർത്താവ്
തുടങ്ങിയ നിലയിൽ പ്രവർത്തനനിരതയാണ്
ആതിര ജി. സുന്ദരൻ.
കഴിഞ്ഞ എട്ടു
വർഷക്കാലമായി നൃത്തരംഗത്തു
സജീവമായി തുടരുന്നു.
കേരളത്തിനകത്തും
പുറത്തും നിരവധി നൃത്തപരിപാടികൾ.
ശ്രീ സ്വാതിതിരുനാൾ
സംഗീത കോളേജിൽ നിന്ന് കേരളനടനം,
ഭരതനാട്യം
എന്നിവയിൽ ബിരുദവും
ബിരുദാനന്തരബിരുദവും ഒന്നാം
റാങ്കോടെ പാസ്സായി. 2016
ൽ ഗുരു ഗോപിനാഥ്
ട്രസ്റ്റ്ന്റെ യുവപ്രതിഭാപുരസ്കാരവും
2017 ൽ
നാട്യരത്നപുരസ്കാരവും
സ്വന്തമാക്കി. കേരളനടനത്തിൽ
കേരളസംസ്കാരിക വകുപ്പിന്റെ
വജ്ര ജൂബിലി ഫെല്ലോഷിപ്പ്
ആര്ടിസ്റ്റാണ്. സംസ്ഥാന
സ്കൂൾ കലോത്സവങ്ങളിലും
യൂണിവേഴ്സിറ്റിതല കലോത്സവങ്ങളിലും
പങ്കെടുത്ത പുരസ്‌കാരങ്ങൾ
നേടുകയും വിധികർത്താവായിരിക്കുകയും
ചെയ്തിട്ടുണ്ട്. നിലവിൽ
ശ്രീമതി. ലേഖാതങ്കച്ചി
ടീച്ചറിന്റെ ശിക്ഷണത്തിൽ
കേരളനടനത്തിൽ ഉപരിപഠനം
ചെയ്യുന്നു. കലയ്ക്ക്
ഒരു വ്യക്തിയെ എത്രമാത്രം
സ്വാധീനിക്കാനും
പരിവർത്തനപ്പെടുത്താനുമാകും
എന്ന് അതിരച്ചേച്ചി തന്റെ
പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി.
അതിന്റെ ഏറ്റവും
മികച്ച ഉദാഹരണമായി ചേച്ചിയെ
തന്നെയാണ് ഞങ്ങൾ അവിടെ കണ്ടത്.
ആ പെരുമാറ്റത്തിലെ
എളിമ, വിനയം,
ഭക്തി അതൊക്കെ
ഒരു കലാകാരിയിൽ കല ചാർത്തുന്ന
കയ്യൊപ്പു തന്നെ.
ആകാശ്
ജെ.എസ്.
ദേശീയ ബോക്സിങ്
താരമാണ്. ബോക്സിങ്
പ്ളെയർ, ട്രെയിനർ,
കോച്ച്,
അഡ്വൈസർ
തുടങ്ങിയ മേഖലകളിൽ മികവ്
പുലർത്തുന്നു. അന്തർസംസ്ഥാന
ബോക്സിങ് താരമായ അദ്ദേഹം
കാലിക്കറ്റ് സർവ്വകലാശാലയെ
പ്രതിനിധീകരിച്ചു ബോക്സിങ്
മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കേരളസംസ്ഥാനബോക്സിങ്
ചാമ്പ്യൻഷിപ് റണ്ണർ അപ്പ്
ആയിരുന്നു. 2016 ലെ
കേരളസംസ്ഥാനയുവബോക്സിങ്
ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ
ബോക്സിങ് അസോസിയേഷന്റെ
അംഗീകാരമുള്ള ബോക്സിങ്
ട്രെയിനർ കൂടിയാണ് ആകാശ്.
ഫിസിക്കൽ
എഡ്യൂക്കേഷനിൽ അധ്യാപകബിരുദവും
കേരളഗവണ്മെന്റ് നിഷ്കർഷിക്കുന്ന
കെടെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്.
നിലവിൽ കൊല്ലം
വിമൻ ആൻഡ് മെൻസ് യൂത്ത് ടീമിന്റെ
അസിസ്റ്റന്റ് കോച്ചായി
സേവനമനുഷ്‌ടിക്കുന്നു.
കായികരംഗവുമായി
ബന്ധപ്പെട്ട അറിവുകൾ പകർന്നു
തരികയും യൂണിയൻ കമ്മിറ്റിക്ക്
ആശംസകൾ നേരുകയും ചെയ്തു.
സ്പോർട്സ്
ക്ലബ് ഉത്‌ഘാടനം ഒരു ദേശീയ
കായികതാരത്താൽ സാധ്യമായത്
വലിയ ഭാഗമായി ഞങ്ങൾ കരുതുന്നു.
നമ്മുടെ
അതിഥികളായെത്തി ചടങ്ങു്
ധന്യമാക്കിയ നിങ്ങൾക്ക്
നന്ദി അറിയിക്കുന്നതിനോടൊപ്പം
ജീവിതത്തിൽ സർവഐശ്വര്യങ്ങളും ദൈവം തരട്ടെ എന്ന പ്രാർത്ഥിക്കുന്നു.
0 comments:
Post a Comment